അണുങ്ങളിൽ മാത്രമല്ല ഇപ്പോഴിതാ പെണ്ണുങ്ങളിലും ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾ വർധിച്ചു വരികയാണ്.ഇപ്പോഴാടുത്തു പ്രസിദ്ധീകരിച്ച നാഷണൽ ഫാമിലി ഹെൽത്തിന്റെ സർവേ പ്രകാരം ഏകദേശം പതിനഞ്ചു വയസ്സ് നാൽപ്പത്തി ഒമ്പത് വയസ്സ് പ്രായത്തിന് ഇടക്കുള്ള സ്ത്രീകളിൽ കൃത്യമായ സമയത്തു കണ്ടെത്താൻ കഴിയാത്ത രക്ത സമ്മർധത്തിന്റെ വ്യാപനം നമ്മുടെ ഇന്ത്യാ രാജ്യത്തു ഏകദേശം 18.69 ആണെന്ന് കണക്കുകൾ പറയുന്നത്.ഇതിനുള്ള കാരണം സ്ത്രീകൾ അവരുടെ ആരോഗ്യത്തിനു പ്രാധാന്യം കൊടുക്കാതെ അവരുടെ പ്രിയപ്പെട്ട ആളുകളുടെ അതായത് മക്കൾ,അമ്മ,അച്ഛൻ,ഭർത്താവ് ഇവരുടെ ഒക്കെ ആരോഗ്യത്തിനു പ്രാധാന്യം കൊടുത്തു സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നു.ചെറുതായി ഒന്നു നെഞ്ചു വേദന വന്നാൽ പോലും അതിനെ മൈൻഡ് ചെയ്യാതെ അവർ വീട്ടിലെ പണികളിൽ മുഴുകുന്നു.സ്വന്തം കാര്യത്തെക്കാൾ വീട്ടിലെ കാര്യത്തിനാണ് സ്ത്രീകൾ പ്രാധാന്യം നൽകേണ്ടത് എന്ന സമൂഹത്തിലെ കാഴ്ചപ്പാടാണ് ഇതിനു കാരണം.ഹൃദയാഘാതത്തിന്റെ ലക്ഷണം സ്ത്രീയിലും പുരുഷനിലും വ്യത്യസ്ത രീതിയിൽ ആണ് കാണപ്പെടുന്നത്.അവസാന ഘട്ടത്തിൽ തങ്ങൾക്ക് ഇതിനു മുമ്പെപ്പെങ്കിലും ഹൃദയാഘാതം അനുഭവിച്ചിരുന്നോ എന്നു പോലും അറിയാതെ ആണ് ഡോക്ടറെ കാണാൻ പോകുന്നത്.ചിലപ്പോൾ അവർക്ക് ആ ഒരു സമയത്തു ഒന്നോ,രണ്ടോ മൈൽഡ് അറ്റാക്ക് വന്നിരിക്കാം. എന്നാൽ ഇതൊന്നും സ്ത്രീകൾ അറിയുന്നില്ല.


0 അഭിപ്രായങ്ങള്‍