റേഷൻ കാർഡ് ഉള്ള എല്ലാ മലയാളികളും നിർബന്ധമായും ഇക്കാര്യം ശ്രദ്ധിക്കുക.റേഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നതിനു വേണ്ടി മാത്രമല്ല മറ്റു പല ആവശ്യങ്ങൾക്കും ഉള്ള ഒരു പ്രധാന രേഖയാണ് ഈ റേഷൻകാർഡ് എന്നു പറയുന്നത്.ഇപ്പോൾ റേഷൻ കാർഡിന്റെ അർഹത സംബന്ധിച്ച് ഏറ്റവും പുതിയ അറിയിപ്പ് വന്നിരിക്കുകയാണ്.എല്ലാ ജില്ലകളിലും അറിയിപ്പ് നൽകിക്കഴിഞ്ഞു ഇനി മുതൽ ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിലേക്ക് വരികയാണ്.അതായത് അർഹത ഉള്ളവർ മാത്രമേ മുൻഗണന കാർഡിൽ തുടരാൻ പാടുള്ളൂ എന്ന സർക്കാരിന്റെ ശക്തമായ നിർദേശം വന്നിരിക്കുകയാണ്.അനർഹരെ സ്വയം ഒഴിവാക്കാനും അതു പോലെ അർഹരെ മുൻഗണന കാർഡിലേക്ക് മാറ്റാനും വേണ്ടി ആണ് ഇക്കാര്യം സർക്കാർ ഇപ്പോൾ ചെയ്യുന്നത്.നമ്മുടെ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് അതു പോലെ APL വിഭാഗത്തിലെ നീല റേഷൻ കാർഡ് ഇവർ അനർഹമായി കൈവശം വെച്ച ആളുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചു വെള്ള റേഷൻ കാർഡിലേക്ക് മാറാൻ ഉള്ള അവസരം ആണ് ഇപ്പോൾ വന്നിട്ടുളത്.അതിനു ശേഷം സർക്കാരിന്റെ പരിശോധന ഉണ്ടാകും പരിശോധനയിൽ പിടിക്കപ്പെട്ടാൽ ചിലപ്പോൾ വിപണിയിലെ വില അനുസരിച്ചു പിഴയായിട്ട് ചുമത്തുകയും ചെയ്യും.വെള്ള കാർഡിലേക്ക് മാറ്റുകയും ചെയ്യും.ഇനി ഉദ്യോഗസ്ഥർ ആണ് ഇതിനു കൂട്ട് നിന്നത് എങ്കിൽ അവർക്കും വകുപ്പ് തല നടപടിപടിയും ക്രിമിനൽ കുറ്റവും ചുമ്മാത്തുന്നതാണ്.

നമ്മുടെ BPL അല്ലെങ്കിൽ AAY വിഭാഗത്തിൽ ഉൾപ്പെടുന്ന റേഷൻകാർഡ് ഉള്ള അതിൽ പേരുള്ള ഏതെങ്കിലും വ്യക്തിക്ക്.
കേന്ദ്ര സർക്കാർ,സംസ്ഥാന സർക്കാർ,അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനം.സഹകരണ സ്ഥാപനം തുടങ്ങിയ ഏതെങ്കിലും വിഭാഗത്തിൽ ജോലി ഉണ്ട് എങ്കിലും ജോലി ചെയ്തു വിരമിച്ചു പെൻഷൻ വാങ്ങുന്ന ആളുകൾ ആണ് എങ്കിലും.റേഷൻ കാർഡിലെ ഏതെങ്കിലും ഒരു അംഗം ആദായ നികുതി അടക്കുന്നുണ്ട് എങ്കിലും.അതേപോലെ നമ്മുടെ ഭൂമി ഒരു ഏക്കറിന് മുകളിൽ ഉണ്ട് എങ്കിലും.1000SQF മുകളിലുള്ള വീട് ആണ് നമുക്ക് ഉള്ളത് എങ്കിലു.സ്വകാര്യ ആവശ്യങ്ങൾക്ക്  ഫോർ വീൽ വണ്ടി ഉണ്ട് എങ്കിലും.25000ന് മുകളിൽ സാലറി കിട്ടുന്നുണ്ട് എങ്കിലും.അതായത് മുകളിൽ പറഞ്ഞ ഏതെങ്കിലും കാര്യത്തിൽ നിങ്ങൾ പെടുന്നുണ്ട് എങ്കിൽ അവർക്ക് BPL, AAY റേഷൻ കാർഡിൽ തുടരാൻ ഉള്ള അർഹത ഉണ്ടായിരിക്കുന്നതല്ല.
ഇതിൽ ഏതെങ്കിലും വിഭാഗത്തിൽ നിങ്ങൾ പെടുന്നുണ്ട് എങ്കിൽ നിങ്ങളുടെ BPL,AAY കാർഡ് നിങ്ങളുടെ താലൂക്ക് ഓഫീസിൽ സബ്മിറ്റ് ചെയ്യണം.പിന്നീട് APL വെള്ള റേഷൻ കാർഡിലേക്ക് മാറ്റുകയും ചെയ്യും.അതേ പോലെ APL നീല റേഷൻ കാർഡ് APL വെള്ള കാർഡിലേക്ക് മാറ്റാനും ഇക്കാര്യം ചെയ്യാവുന്നതാണ്.സർക്കാരിന്റെ പരിശോധനക്ക് മുമ്പ്  ഉള്ള ഒരു താക്കീത് ആണിത്.എല്ലാ ജില്ലയിലും പരിശോധന ഉണ്ടാകും.മാത്രവുമല്ല ഉദ്യോഗസ്ഥർ നമ്മുടെ വീട്ടിൽ വന്നു ഏതെങ്കിലും ഒരു കാര്യത്തിൽ വീഴ്ച ഉണ്ട് എങ്കിൽ ഇത്രയും നാൾ നമ്മൾ കൈപ്പറ്റിയ ആനുകൂല്യത്തിനു വിപണി അനൂകൂല്യ നിരക്കിൽ പിഴ ഈടാക്കും.