റേഷൻ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം ആണ് ഈ ഒരു വീഡിയോയിൽ പറയുന്നത്.എല്ലാവരും വീഡിയോ മുഴുവൻ ആയും കാണാൻ ശ്രദ്ധിക്കുക.സംസ്ഥാനത്തു താത്കാലികമായി നിർത്തി വെച്ചിരിക്കുന്ന E-KYC റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ ആനുകൂല്യങ്ങൾ ഇനി മുടങ്ങാതെ ലഭിക്കണമെങ്കിൽ ചെയ്യേണ്ട E-KYC വീണ്ടും പുനരാരംഭിക്കുകയാണ്.അതിന്റെ തീയതികൾ ഉൾപ്പെടെ ഇപ്പോൾ ഏകദേശം തീരുമാനം ആയിട്ടുണ്ട്.ഓണം കഴിഞ്ഞാൽ E-KYC ആരംഭിക്കുന്നത് ആണ്.ഇതിനുള്ള മസ്റ്ററിങ് ക്യാമ്പ് ആരംഭിക്കും.അക്ഷയ കേന്ദ്രങ്ങൾ വഴി അല്ല ഇത് ചെയ്യേണ്ടത്.നമ്മൾ സംസ്ഥാനത്തു ഉട നീളം ഉള്ള റേഷൻ കടകൾ വഴിയും അതോടൊപ്പം തന്നെ സ്‌കൂളുകൾ,പ്രധാന ഓഡിറ്റോറിയങ്ങൾ,പൊതു ഇടങ്ങൾ,ഇവിടെയെല്ലാം തന്നെ ഇതിനു വേണ്ടി ഉള്ള പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.റേഷൻ കാർഡിൽ പേരുള്ള എല്ലാ അംഗങ്ങളും ഇത് ചെയ്യേണ്ടത് ആവശ്യമാണ്.ചെയ്തില്ല എങ്കിൽ അവരുടെ ഭക്ഷ്യ വിഹിതം കുറവ് വരികയും ചെയ്യും.സംസ്ഥാനത്തു ആദ്യ ഘട്ടത്തിൽ മസ്റ്ററിങ് നടത്തുന്നത് AAY മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്കും.PHH റോസ് കാർഡ് ഉടമകൾക്കും ആണ്.ഇത് റേഷൻ കാർഡിൽ ഉള്ളവർ എല്ലാരും ചെയ്യേണ്ട കാര്യമാണ്. അതേ പോലെ വയ്യാത്ത ആളുകളുടെ വീട്ടിൽ നേരിട്ട് ഉദ്യോഗസ്ഥർ വന്നു കാര്യങ്ങൾ ചെയ്യുന്നത് ആണ്.അത് ഏറ്റവും അവസാനം ആയിരിക്കും.
മഞ്ഞ,റോസ് റേഷൻ കാർഡ് മസ്റ്ററിങ്ന് ശേഷം Apl കാർഡ് കാരുടെ മസ്റ്ററിങ് ആരംഭിക്കും അതിന്റെ തീയതി ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല.ബാക്കിയുള്ള വിഭാഗങ്ങൾക്ക് ആണ് ഇപ്പോൾ ചെയ്യേണ്ടത്.കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം ആണ് സംസ്ഥാന സർക്കാർ ഇത് നടപ്പിലാക്കുന്നത്.ആധാറും റേഷൻ കാർഡും ആണ് ഇത് ചെയ്യാൻ വേണ്ടി നമുക്ക് വേണ്ടത്.
0 അഭിപ്രായങ്ങള്