സംസ്ഥാനത്തു ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി കേരളം ഫിനാൻസ് കോർപ്പറേഷനിൽ നിന്നും 1000 കോടി രൂപ വായ്‌പ എടുക്കുന്നു.ഒക്ടോബർ മാസത്തിലെ പെൻഷൻ തുകയാണ് വിതരണം ചെയ്യുന്നത്.സർക്കാർ പദ്ധതികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സഹായം നൽകുന്ന ഏജൻറ്റ് എന്ന നിലയിൽ ksfe ക്ക് പ്രവർത്തിക്കാം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ആണ് കടം എടുക്കുന്നത്.ഒക്ടോബർ മാസത്തിലെ പെൻഷന് പുറമെ ഇനിയുള്ള 4 മാസത്തെ കുടിശ്ശിക തുക കൂടി വിതരണം ചെയ്യാൻ 3200 കോടി രൂപ വേണ്ടി വരും.ഒക്ടോബർ മസത്തിലുള്ള പെൻഷനുകൾ കൃത്യമായി ലഭിക്കുന്നതിനുള്ള മസ്റ്ററിങ്  നടത്താത്ത 35000 ലധികം പേരെ മലപ്പുറം ജില്ലയിൽ കണ്ടെത്തി.മസ്റ്ററിങ് സമയ പരിധി അവസാനിച്ചതിനാൽ ഇവർക്ക് പെൻഷൻ ലഭിക്കില്ല എന്നു ധന വകുപ്പ് വ്യക്തമാക്കി.സാമൂഹ്യ സുരക്ഷ പെൻഷനും,ക്ഷേമ പെൻഷനും വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുണ്ട് എന്നു തെളിയിക്കുന്നതിനായുള്ള പ്രക്രിയ ആണ് മസ്റ്ററിങ്,വിധവ പെൻഷൻ,പുനർ വിവാഹിതരാണോ എന്നതിനും ഉള്ള പരിശോധന ആണ്.പ്രത്യേക പോർട്ടറിലൂടെ അക്ഷയ കേന്ദ്രം വഴിയാണ് മസ്റ്ററിംഗ് പൂർത്തിയക്കേണ്ടത്.ആഗസ്റ്റിൽ 63789 പേരാണ് ക്ഷേമ പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാൻ ഉണ്ടായിരുന്നത്.ഇതോടൊപ്പം തന്നെ ഉപ ജീവന മാർഗമോ 65000 രൂപ വാർഷിക വരുമാനമോ ഉള്ളവർക്ക് കുടുംബ പെൻഷൻ നൽകേണ്ട എന്ന തീരുമാനം ഭിന്ന ശേഷി കുടുംബങ്ങൾക്ക് തിരിച്ചടിയായി.വരും ദിവസങ്ങളിൽ പെൻഷനുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പുറത്തു വരും.