കേന്ദ്ര സർക്കാരിന്റെ ജന പ്രിയ പദ്ധതി ആയിട്ടുള്ള കിസാൻ സമ്മാൻ നിധിയുടെ ധന സഹായം ഒക്ടോബർ മാസം 5ആം തീയതി മുതൽ വിതരണം ആരംഭിച്ചു.18ആം ഗഡു ആയിട്ടുള്ള 2000 രൂപ ആണ് കേന്ദ്ര സർക്കാർ ഇപ്പോൾ വിതരണം നടത്തിയിട്ടുള്ളത്.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുണ്ട്. മാസം 3000 രൂപയാണ് ഇതുവഴി ലഭിക്കുക. പെൻഷൻ പദ്ധതി ആയതിനാൽ 60 വയസ്സ് കഴിഞ്ഞവർക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക.കിസാൻ മന്തൻ യോജന എന്നാണ് ഈ ഒരു പദ്ധതിയുടെ പേര്.18 വയസ്സുമുതൽ 40 വയസവരെ പ്രായം ഉള്ള റേഷൻ കാർഡ് ഉള്ള വ്യക്തികൾക്ക് ആണ് ഇതിൽ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കുക.കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തി പരിചയം ആവശ്യമാണ്.3വർഷം ഉള്ള പ്രവർത്തി പരിചയം ഉണ്ടാവണം.ആധായ നികുതി അടക്കുന്നവർ ആകാൻ പാടില്ല.സ്ത്രീ പുരുഷ ബേധമന്യേ റേഷൻ കാർഡിൽ പേര് ഉള്ള 40 വായസ്സ് വരെ പ്രായം ഉള്ള ആർക്കും അപേക്ഷിക്കാം.കേന്ദ്ര സംസ്ഥാന ജോലി ഒന്നും ഉണ്ടാവരുത്.കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർ ആയിരിക്കണം.ഇത് പങ്കാളിത്ത പെൻഷൻ ആയതിനാൽ നമ്മൾ ചേരുന്ന പ്രായത്തിന് അനുസരിച്ചു എല്ലാ മാസവും മുടങ്ങാതെ അംഷാദായം അടക്കണം.കൃത്യമായി ലഭിക്കുന്ന ഫോമുകൾ ഓട്ടോ ഡബിറ്റിങ് ഫോമുകൾ ഉൾപ്പെടെ അത് ഫിൽ ചെയ്തു കൊടുത്താൽ അക്കൊണ്ടിൽ നിന്നും എല്ലാ മാസവും തുക പിൻവലിക്കുന്ന സംവിധാനം ക്രമീകരിക്കുന്നതായിരിക്കും. കിസാൻ മന്തൻ യോജന എന്ന സ്‌കീമിൽ 18ആം വയസ്സിൽ ചേരുന്ന ഒരു വ്യക്തി 55 രൂപയാണ് എല്ലാ മാസവും അടക്കേണ്ടത്.ഇതിനു തുല്യമായ വിഹിതം തന്നെ കേന്ദ്ര സർക്കാരും നിക്ഷേപിക്കുന്നതാണ്.29 ആം വയസ്സിൽ ചേർന്നാൽ മാസം തോറും 100 രൂപ അടക്കണം.തുല്യ വിഹിതം കേന്ദ്ര സർക്കാരും നിക്ഷേപിക്കും.ഇനി 4ആം വയസ്സിൽ ആണ് ചേരുന്നത് എങ്കിൽ 200 രൂപ വീതം അടക്കേണ്ടതാണ്.40 വയസ്സുവരെ മാത്രം ആണ് പദ്ധതിയിൽ ചേരാൻ സാധിക്കുക.60ആം വയസ്സു മുതൽ 3000 രൂപയാണ് പെൻഷൻ ആയിട്ട് ഇതു വഴി നിങ്ങൾക്ക് ലഭിക്കുന്നത്.ആധാർ കാർഡ്,മേൽവിലാസം തെളിയിക്കുന്ന രേഖകൾ. ബാങ്ക് അക്കൊണ്ടു വിശധാംശങ്ങൾ,ആക്റ്റീവ് ആയിട്ടുള്ള മൊബൈൽ നമ്പർ,ഇമെയിൽ ഐഡി,തുടങ്ങിയ വിശദംശങ്ങൾ, കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ഉണ്ട് എങ്കിൽ ഇതും ആയി ബന്ധപ്പെട്ട വിശദംശങ്ങൾ ഉൾപ്പെടെ, കിസാൻ മന്ധൻ യോജന എന്ന സ്‌കീമിൽ പങ്കു വെക്കേണ്ടി വരും.csc സെന്റർ വഴിയും അക്ഷയ സെന്റർ വഴിയും അപേക്ഷ വെക്കാൻ സാധിക്കും.registration പൂർത്തിയാക്കി കഴിഞ്ഞാൽ registration id ഉൾപ്പെടെ generate ആവും.ഇത് കൃത്യമായി നമ്മൾ സൂക്ഷിച്ചു വെക്കേണ്ടതും ആവശ്യമാണ്.